ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ (ISPL ) പങ്കെടുക്കുന്ന ബാംഗ്ലൂര്‍ ടീമില്‍ കാണക്കാരി സ്വദേശി ഹരീഷ് കുമാറും. ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ ശ്രദ്ധേയമാകുന്ന മത്സരത്തിലാണ് ഹരീഷ്‌കുമാര്‍ പങ്കെടുക്കുന്നത്. കാണക്കാരി സ്‌കൂള്‍ ഗ്രൗണ്ടിലും പാടശേഖരത്തും കളിച്ചു വളര്‍ന്ന ഹരീഷ് കുമാര്‍ മിന്നുന്ന താരമായി മാറിയിരിക്കുകയാണ്. ഗ്രാമത്തിന്റെ ആശീര്‍വാദത്തോടെ ഈ കളിക്കാരന്‍ ഉയരങ്ങളിലെത്തുകയാണ്. എം.ജി യൂണിവേഴ്‌സിറ്റിയില്‍ രസതന്ത്രത്തില്‍ പി.ജി വിദ്യാര്‍ത്ഥിയാണ് ഹരീഷ്. കളിയിലൂടെ മികവു തെളിയിക്കുകയാണ് ഹരീഷ് കുമാര്‍. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ കുഴിപ്പറമ്പില്‍ വീട്ടില്‍ മകന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് കാണക്കാരി സ്‌കൂളിലെ പാചക തൊഴിലാളി കൂടിയായ മാതാവ് രത്‌നമ്മ . പിതാവ് കുഞ്ഞുമോന്‍ 2019ല്‍ മരണമടഞ്ഞിരുന്നു. സഹോദരന്‍ ഗിരീഷ് കുമാര്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. മത്സരത്തിനു ശേഷം മടങ്ങിയെത്തുമ്പോള്‍ ഗിരീഷിന് സ്വീകരണം ഒരുക്കുമെന്ന് പഞ്ചായത്ത് മെമ്പറും സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ വി.ജി അനില്‍കുമാര്‍ പറഞ്ഞു. ഹരീഷ് കുമാറിന് ആശംസകള്‍ അര്‍പ്പിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും കാണക്കാരി ഗ്രാമത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
0 Comments