Breaking...

9/recent/ticker-posts

Header Ads Widget

ജൈവകൃഷി ശില്പശാല നടത്തി.



ദീന്‍ദയാല്‍ വികസന സമിതിയുടെയും,  ഏറ്റുമാനൂര്‍ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൈവകൃഷി ശില്പശാല നടത്തി. പടിഞ്ഞാറെ നട എന്‍എസ്എസ് കരയോഗം ഹാളില്‍ സംഘടിപ്പിച്ച ശില്പശാല ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. 34- ാം വാര്‍ഡ് കൗണ്‍സിലര്‍  ഉഷാ സുരേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷിജി മാത്യു  ജൈവകൃഷി വിഷയാവതരണം നടത്തി. ശില്പശാലയില്‍  ക്ഷീര കര്‍ഷകരായ മാലതിയമ്മ,ജോയി എന്‍.എസ്,മീനാക്ഷി ദിനു, സുമ ശിവപ്രസാദ്, ജൈവകൃഷി കര്‍ഷകരായ  ബിജി എം.സി,എന്‍ സത്യന്‍, കെ ബാലകൃഷ്ണപിള്ള, രാജു പി.എന്‍, സുഷമാദേവി എം.പി , മിനി സാബു, എം.എന്‍ ഗോപാലകൃഷ്ണന്‍, ജോയി എന്‍. എസ് എന്നിവരെ ആദരിച്ചു. ദീനദയാല്‍ വികസന സമിതി പ്രസിഡന്റ്  ജയകുമാര്‍ ജെ , വിവേകാനന്ദ എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, സഹൃദയ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ്  ജോസഫ് സെബാസ്റ്റ്യന്‍, പടിഞ്ഞാറേനട എന്‍എസ്എസ്  കരയോഗം പ്രസിഡന്റ് കെ. എന്‍.നാരായണ കൈമള്‍, പടിഞ്ഞാറെ നട കുടിവെള്ള ഉപഭോക്തൃ സമിതി സെക്രട്ടറി  ജി. നടരാജന്‍, എം.കെ ചന്ദ്രബോസ്,  സുരേന്ദ്രനാഥ ഹെഗ്ഡന്‍,കൗണ്‍സിലര്‍ സുരേഷ് ആര്‍ നായര്‍,   സഹസ്രനാമയ്യര്‍ എസ് , ദീനദയാല്‍ വികസന സമിതി അംഗം സുപ്രിയ ശ്രീകുമാര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. ശില്പശാലയുടെ ഭാഗമായി  നടീല്‍ വസ്തുക്കളുടെ വിതരണവും നടത്തി . വാര്‍ഡില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഗാര്‍ഹിക മാലിന്യം ജൈവവളമാക്കി മാറ്റുക, എല്ലാ വീടുകളിലും അടുക്കളത്തോട്ടം സ്ഥാപിക്കുക,  തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സും നടന്നു.




Post a Comment

0 Comments