Breaking...

9/recent/ticker-posts

Header Ads Widget

വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ ജനമുന്നേറ്റ യാത്ര



വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനമുന്നേറ്റ യാത്ര പാലായിലെത്തി. വിശ്വകര്‍മ്മ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന ജനമുന്നേറ്റയാത്ര ഏപ്രില്‍ 2 ന് തിരുവനന്തപുരത്ത് സമാപിക്കും. മാര്‍ച്ച് 24ന് കാസര്‍കോട് നിന്നും ആരംഭിച്ച ജനമുന്നേറ്റയാത്ര വിവിധ ജില്ലകളില്‍ നിന്നുമുള്ള വിശ്വകര്‍മ്മജരെ അണിനിരത്തി സെക്രട്ടറിയേറ്റ് ധര്‍ണയോടെയാണ് അവസാനിക്കുന്നത് . പതിനായിരങ്ങള്‍ സെക്രട്ടറിയെറ്റ് ധര്‍ണ്ണയില്‍ പങ്കെടുക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. പരമ്പരാഗത തൊഴിലാളികളായ വിശ്വകര്‍മ്മജരുടെ തൊഴിലുകള്‍ സംരക്ഷിക്കുക,അപ്രൈസര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ജനസംഖ്യക്കാനുപാതികമായ സംവരണം അനുവദിക്കുക , വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിച്ചിരിക്കുന്ന സംവരണം എയ്ഡ് സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക ,അവസരസമത്വം തുല്യനീതി എന്നിവ വിശ്വകര്‍മ്മ സമൂഹത്തിന് ഉറപ്പുവരുത്തുക,ജാതി സെന്‍സസ് അടിയന്തരമായി നടപ്പിലാക്കുക ,ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക,  കെട്ടിട നിര്‍മ്മാണ ക്ഷേമനിധി പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും എല്ലാ മാസവും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് സൊസൈറ്റി ഉന്നയിക്കുന്നത്. വിശ്വകര്‍മ്മസര്‍വ്വീസ് സൊസൈറ്റി  സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് ടി. കെ. മധു, ജാഥാ ക്യാപ്റ്റനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വിനോദ് തച്ചുവേലില്‍ വൈസ് ക്യാപ്റ്റനുമായു  വിശ്വകര്‍മ്മ ജന മുന്നേറ്റ യാത്രയ്ക കോട്ടയം ജില്ലയില്‍ സ്വീകരണം നല്‍കി. പാലായില്‍   വിശ്വകര്‍മ്മ ജന മുന്നേറ്റ യാത്രയ്ക്ക് സ്വീകരണം നല്‍കി. സംസ്ഥാന ഭാരവാഹികള്‍ ജാഥയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശ്വകര്‍മ സര്‍വീസസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ടി.ആര്‍ മധു, ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍ ,സെക്രട്ടറി ബിജോയ് കുമാര്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ് വി ദീപു, ജില്ലാ സെക്രട്ടറി ഷാജി താലൂക്ക് സെക്രട്ടറി ബിനു സുരേഷ് മഹിളാസംഘം ജില്ലാ ഖജാന്‍ജി സുഷമ തുടങ്ങിയവര്‍പങ്കെടുത്തു




Post a Comment

0 Comments