കടനാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. മാര്‍ച്ച് 3-ാം തീയതി ഞായറാഴ്ച 12 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ് കുടുംബാരോഗ്യ കേന്ദ്ര പ്രഖ്യാപനം നടത്തും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും സമ്മേളനത്തില്‍ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ ജോസ് കെ മാണി എം.പി. തോമസ് ചാഴികാടന്‍ എം.പി., മാണി സി കാപ്പന്‍ എം.എല്‍എ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ആര്‍ദ്ര കേരളം വഴി ലഭ്യമായ 1 കോടി 85 ലക്ഷം രൂപ ഉപയോഗിച്ചാണ് ആശുപത്രി മന്ദിരം നിര്‍മ്മാണം നടത്തിയത്. 5720 ചതുരശ്ര അടി വിസ്തൃതിയില്‍ പണി പൂര്‍ത്തീകരിച്ചിരിക്കുന്ന കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ വിശാലമായ ഒ.പി, കാത്തിരുപ്പു കേന്ദ്രം, പരിശോധന മുറി, ലബോറട്ടറി സേവനങ്ങള്‍, ഫാര്‍മസി, നിരീക്ഷണ മുറി, ഈ-ഹെല്‍ത്ത് സേവനങ്ങള്‍ എന്നിവ എല്ലാം സജജീകരിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡണ്ട് വി.ജി സോമന്‍, സ്റ്റാന്‍ഡിംഗ് ചെയ്യര്‍മാന്‍മാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു
0 Comments