പടിഞ്ഞാറ്റിന്‍കര പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. കൊല്ലക്കുളം പാടശേഖരത്തിലെ 33 ഏക്കറോളം പാടത്ത് നടത്തിയ മുണ്ടകന്‍ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ടോമി കൊഴുവന്താനം നിര്‍വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് പ്രദീപ് പ്ലാച്ചേരി അധ്യക്ഷനായിരുന്നു. അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ മനീഷ മോഹന്‍, പാടശേഖര സമിതി സെക്രട്ടറി ജോര്‍ജുകുട്ടി കാവുകാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments