Breaking...

9/recent/ticker-posts

Header Ads Widget

വയോധികയുടെ മാല പൊട്ടിച്ചു കടന്നയാളെ കടുത്തുരുത്തി പോലീസ് പിടികൂടി.



സോഡാ കുടിക്കാനെത്തി കടയുടമയായ വയോധികയുടെ മാല പൊട്ടിച്ചു കടന്നയാളെ കടുത്തുരുത്തി പോലീസ് പിടികൂടി. തലയോലപ്പറമ്പ് പൊതി പുളിക്കല്‍ ബിജോ പി ജോസ് (40) നെയാണ്  പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ആയാംകുടി എരുമത്തുരുത്ത് അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തന്‍പുരയില്‍ സുമതിയമ്മ (78) യുടെ ഒന്നര പവനുള്ള സ്വര്‍ണ്ണ മാലയാണ് ഇയാള്‍  പൊട്ടിച്ചെടുത്തത്. ചുവന്ന ആക്ടീവ സ്‌കൂട്ടറിലെത്തിയ യുവാവ്  വാട്ടര്‍ അതോറിയിലെ ജോലിക്കാരനാണെന്നും  പൈപ്പ് പൊട്ടിയത് നന്നാക്കാനെത്തിയതാണെന്നും സ്വയംപരിചയപ്പെടുത്തിയിരുന്നു. ഇയാള്‍ തൊപ്പിയും, കണ്ണടയും, മാസ്‌കും ധരിച്ചിരുന്നു.  സോഡാ കുടിച്ച ശേഷം കുപ്പി തിരികെ നല്‍കുകയും ഒരു സെല്‍ഫി എടുക്കാമെന്ന് കടയുടമയായ വയോധികയോട് പറയുകയും ചെയ്തു. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ച കടയുടമ സോഡാ  കുപ്പി  താഴെ ഇരുന്ന സോഡാപ്പെട്ടിയിലേക്ക് വെക്കുന്നതിനിടയില്‍, മാല പൊട്ടിച്ച് ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹന ഉടമ ബിജോ ആണെന്ന് തിരിച്ചറിയുകയായിരുന്നു. പിടികൂടിയ പ്രതിയെ കടുത്തുരുത്തി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി. ആര്‍.സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഷണം നടന്ന കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.




Post a Comment

0 Comments