Breaking...

9/recent/ticker-posts

Header Ads Widget

ഓപ്പണ്‍ ജിം പൊതുജനത്തിനായി തുറന്നു നല്‍കി



കൈപ്പുഴക്കാറ്റ് ഹെല്‍ത്ത് ഹബ്ബ് എന്ന പേരിലുള്ള ഓപ്പണ്‍ ജിം പൊതുജനത്തിനായി തുറന്നു നല്‍കി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രാവട്ടം  ഡിവിഷനില്‍ ആണ് ഡിവിഷന്‍ മെമ്പര്‍ കവിത ജോമോന്റെ വികസന ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചിലവിലാണ് ഓപ്പണ്‍ ജിംനേഷ്യം നിര്‍മ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍ ഹെല്‍ത്ത് ഹബ്ബ് ഉദ്ഘാടനം ചെയ്തു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ  പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മാക്കോത്തറ നൂറുപറ വിത്തുപുരയ്ക്ക് സമീപം നിര്‍മ്മിച്ച കൈപ്പുഴക്കാറ്റ് ഹെല്‍ത്ത് ക്ലബ് ടൂറിസം മേഖലയ്ക്കും മുതല്‍ക്കൂട്ടായി മാറിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യാരാജന്‍ പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ് അധ്യക്ഷനായിരുന്നു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. എം.ബിന്നി, പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, വാര്‍ഡ് മെമ്പര്‍ ലൂയി മേടയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments