പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാശിവ രാത്രി മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. പുരാണ പാരായണം, സംഗീതസന്ധ്യ,കാവടി ഘോഷയാത്ര, തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍, ശിവരാത്രി പൂജ തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. ശിവരാത്രി ദിനമായത്തില്‍ വൈകിട്ട് മണിമല കാവ് ദേവീക്ഷേത്രത്തില്‍ നിന്നും കാവടി ഘോഷയാത്ര ആരംഭിച്ചു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന ലോഷയാത്രയില്‍ നിരവധിഭക്തര്‍ പങ്കു ചേര്‍ന്നു പട്ടര്‍മഠം, കണ്ണംപുര വഴി കറ്റോട് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന ഘോഷയാത താലപ്പൊലിയുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ എത്തി. ശിവരാത്രി പൂജയും നടന്നു.
0 Comments