കളത്തൂര്‍ ഗവ.യു.പി.സ്‌ക്കൂളിന്റെ 111-ാമത് വാര്‍ഷികാഘോഷം നടന്നു. വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും, വിജ്ഞാനം ക്ലാസ് മുറികളിലേക്ക് ഓഡിയോ സംപ്രേക്ഷണ സമര്‍പ്പണവും കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി നിര്‍വഹിച്ചു. പ്രശസ്ത സിനിമതാരം ഹരികൃഷ്ണന്‍ കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച വാര്‍ത്ത അവതാരകയ്ക്കുള്ള അവാര്‍ഡ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി നിവേദ്യ സന്തോഷ് ഏറ്റുവാങ്ങി. പി.റ്റി.എ പ്രസിഡന്റ് ബാബു റ്റി. ഒ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യാപിക സ്മിത കുമാരി പി.കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുറവിലങ്ങാട് AEO ഡോ. കെ.ആര്‍. ബിന്ദുജി മുഖ്യപ്രഭാഷണം നടത്തി. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ് നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റെസി സജീവ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജികുമാര്‍ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എന്‍. രമേശന്‍ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രമാ രാജു എന്നിവര്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വിനുമോന്‍ കുര്യന്‍, ഡാര്‍ളി ജോജി, ജോയ്‌സ് അലക്‌സ് , ബി.ആര്‍.സി. കുറവിലങ്ങാട് ബി.പി.സി. സതീഷ് ജോസഫ് , ഇലയ്ക്കാട് ഗവ.യു.പി.സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മധു കുമാര്‍ കെ.ബി., മാതൃസംഗമം ചെയര്‍പേഴ്‌സണ്‍ അനു സുജന്‍ , സ്‌കൂള്‍ ലീഡര്‍ അഭിനവ് രഞ്ജിത്ത് സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രകാശന്‍ സ്റ്റാഫ് സെക്രട്ടറി പ്രിയ ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കരോക്കെ ഗാനമേളയും അരങ്ങേറി.
0 Comments