Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികവും, അദ്ധ്യാപക രക്ഷാകര്‍ത്തൃ ദിന സമ്മേളനവും



കളത്തൂര്‍ സെന്റ് മേരീസ് യു.പി സ്‌കൂളിന്റെ 75-ാമത് വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃ ദിന സമ്മേളനവും  നടന്നു. UP, LP പ്രീപ്രെമറി വിഭാഗങ്ങളുടെ വാര്‍ഷികാഘോഷ പരിപാടികള്‍ അഡ്വക്കേറ്റ്  മോന്‍സ് ജോസഫ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു.  സ്‌കൂള്‍ മാനേജര്‍  ഫാ.ജോസ്  മഠത്തിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറിമാരായ ഷിന്‍ജ കെ തോമസ്, ജോയിസ് മരിയ ജോസ്  എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ആന്റണി LSS, USS പ്രതിഭകളെ ആദരിച്ചു. കാണക്കാരി പഞ്ചായത്ത് മെമ്പര്‍ ബിന്‍സി സിറിയക്, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്മാരായ മിനിമോള്‍ മാത്യു, സോഫിയാമ്മ തോമസ്, പിടിഎ പ്രസിഡന്റുമാരായ ബിന്‍സോ തോമസ്, റോയ് ജോസഫ്, സ്‌കൂള്‍ ലീഡര്‍മാരായ  എഡ്വിന്‍ റ്റിജോ, അനാമിക അനൂപ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.




Post a Comment

0 Comments