Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് കാളികാവ് ദേവീക്ഷേത്രത്തില്‍ മീനപ്പുര മഹോത്സവം മാര്‍ച്ച് 18 മുതല്‍ 23 വരെ നടക്കും.



കുറവിലങ്ങാട് കാളികാവ് ദേവീക്ഷേത്രത്തില്‍ മീനപ്പുര മഹോത്സവം മാര്‍ച്ച് 18 മുതല്‍ 23 വരെ നടക്കും.  ഭക്തിനിര്‍ഭരമായ ക്ഷേത്ര ചടങ്ങുകളും വിവിധ കലാപരിപാടികളും ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി  ഭാരവാഹികള്‍ പറഞ്ഞു. തൃക്കൊടിയേറ്റ് മാര്‍ച്ച് പതിനെട്ടിന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റ് ദിനേശന്‍ നമ്പൂതിരി, മേല്‍ശാന്തി മംഗലത്ത് മന അജയന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും ചുറ്റുവിളക്ക്, മഹാപ്രസാദ ഊട്ട്, കളമെഴുത്തും പാട്ടും എന്നിവയും നടക്കും. രണ്ടാം ഉത്സവ ദിനത്തില്‍ വൈകിട്ട് 6 30ന് താലപ്പൊലി ഘോഷയാത്ര നടക്കും. നാലാം ഉത്സവ ദിനമായ മാര്‍ച്ച് 21ന്  രാവിലെ 9ന് കുംഭകുട ഘോഷയാത്ര പള്ളിയമ്പില്‍ നിന്നും ജനത ജംഗ്ഷനില്‍ നിന്നും ആരംഭിക്കും. താലപ്പൊലി ഘോഷയാത്ര താന്നിക്കല്‍ പ്രദേശത്തു നിന്നും ആരംഭിക്കും. . 11.45 ന് കുംഭകുട അഭിഷേകവും 12:30ക്ക് മഹാപ്രസാദ ഊട്ടും നടക്കും, മാര്‍ച്ച് 22 ന്അഞ്ചാം ഉത്സവ ദിനത്തില്‍  രാത്രി 9ന് പള്ളിവേട്ട പുറപ്പാട് 11:45ന് പള്ളിവേട്ട എതിരേല്‍പ്പ്... പുലര്‍ച്ചെ ഒന്നിന് ഗരുഡന്‍ തൂക്കം എന്നീ ചടങ്ങുകള്‍ നടക്കും. ആറാം ഉത്സവ ദിനമായ മാര്‍ച്ച് 23 ന് രാവിലെ 7 30ന് ആറാട്ട് ബലി എട്ടിന് ആറാട്ട് പുറപ്പാട്, പൊങ്കാല ആരംഭം വലിയ പായസം പ്രസാദഊട്ട്. 10.30 ന് 25 കലശം. 11ന് പൂരം ഇടി. 12.30ന് ആറാട്ട് സദ്യ എന്നീ ചടങ്ങുകള്‍ നടക്കും. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പ്രസിഡണ്ട് ഡോക്ടര്‍ ടി.ജി.ശിവ ദാസ്,സെക്രട്ടറി എസ്.ആര്‍ ഷിജോ, ഉത്സവ കമ്മിറ്റി കണ്‍വീനര്‍മാരായ അശോക് എ.ആര്‍, രാജന്‍ കാവുങ്കം, അസിസ്റ്റന്റ്  ദേവസ്വം കമ്മീഷണര്‍വി.ആര്‍. ജ്യോതി, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ അനുജിത്ത് എം എന്നിവര്‍ ഉത്സവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.




Post a Comment

0 Comments