ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കല്ലടക്കോളനിയിലെ ആളുകളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയം ലഭ്യമാക്കുന്നതിനുവേണ്ടി നിരന്തരമായ പരിശ്രമം നടത്തിയ ജനപ്രതിനിധികളെ അനുമോദിച്ചു. കല്ലട കോളനി നിവാസികള്‍ സംഘടിപ്പിച്ച അനുമോദന യോഗം അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചന്‍ കെ.എം അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌റുമായ ബിനു ജോസ് തൊട്ടിയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എന്‍ രാമചന്ദ്രന്‍, സ്ഥിരസമിതി അധ്യക്ഷന്‍ ജോണിസ് പി സ്റ്റീഫന്‍, മെമ്പര്‍മാരായ ജസീന്ത പൈലി,സിറിയക് കല്ലടയില്‍, എലിയമ്മ കുരുവിള, ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന്‍, റിനി വില്‍സണ്‍, ഹൗസിങ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി ഉഷാകുമാരി, മുന്‍ മെമ്പര്‍ രാജു ഇരുമ്പുകുത്തിക്കല്‍, വിജയമ്മ മുതിരക്കാലായില്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സിന്ധു സോമദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹൗസിംഗ് ബോര്‍ഡ് ഉടമസ്ഥതയിലായിരുന്ന കല്ലടക്കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം കിട്ടുന്നതിനായി ജനപ്രതിനിധികള്‍ നടത്തിയ നിരന്തരമായ ശ്രമങ്ങളെ തുടര്‍ന്ന് ഇത്തവണത്തെ പട്ടയ വിതരണത്തില്‍ കല്ലട കോളനി നിവാസികള്‍ക്കും പട്ടയം ലഭിച്ചു. പട്ടയം ലഭിക്കുന്നതിനായി പ്രവര്‍ത്തിച്ച എം.എല്‍.എ അഡ്വ മോന്‍സ് ജോസഫ്,ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചന്‍ കെ.എം, മുന്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, മുന്‍ ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ, ഹൗസിങ് ബോര്‍ഡ് അംഗം ഉഷകുമാരി, മുന്‍ വില്ലേജ് ഓഫീസര്‍ സരളഭായി, വാര്‍ഡ് മെമ്പര്‍ ബിനു ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍ മെമ്പര്‍ ബിനു ജോസ് അലക്‌സ് എസ്തപ്പാന്‍ എന്നിവരെ അനുമോദിച്ചു.
0 Comments