പൊതുപ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ത്ഥ സേവനത്തിന് ജെ.സി. ഡാനിയേല്‍ ട്രസ്റ്റിന്റെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ കാണക്കാരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, കാണക്കാരി അരവിന്ദാക്ഷനെ കാണക്കാരി ഗ്രാമപഞ്ചായത്ത് ആദരിച്ചു . പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്‍സി സിറിയക്, ലൗലി മോള്‍ വര്‍ഗീസ്, അനില്‍കുമാര്‍, അനിത ജയമോഹന്‍, ശ്യാം കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments