Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ചിറക്കുളം മധുരപൂങ്കാവനം ടൂറിസം പദ്ധതി



കാണക്കാരി ചിറക്കുളം ടൂറിസം പദ്ധതിയിലൂടെ മധുരപൂങ്കാവനം ആകുന്നു.  ചിറക്കുളം മധുരപൂങ്കാവനം ടൂറിസം പദ്ധതിയുടെ  പ്രവര്‍ത്തനോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ നിര്‍വഹിച്ചു. ടൂറിസം പ്രോജക്ട് കമ്മിറ്റി ചെയര്‍മാനും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കാണക്കാരി അരവിന്ദാക്ഷന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍, വാര്‍ഡ്  മെമ്പര്‍ ലൗലിമോള്‍ വര്‍ഗ്ഗീസ്, വിനീത രാജേഷ്, ജോര്‍ജ്  ഗര്‍വാസിസ് , ബെറ്റ്‌സിമോള്‍ ജോഷി  വി ജി അനില്‍കുമാര്‍, ബിന്‍സി സിറിയക്, തമ്പി ജോസഫ് ,ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, മേരി തുമ്പക്കര, അനിത ജയമോഹന്‍, ഷീജ ഷിബു,  സാംകുമാര്‍, തുടങ്ങിയ ജനപ്രതിനിധികള്‍ പ്രസംഗിച്ചു. പദ്ധതിക്ക് മുന്നോടിയായി കാണക്കാരി ഗ്രാമപഞ്ചായത്ത്  ചിറക്കുളത്തില്‍ 1 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നടത്തിയിരുന്നു. ചിറകുളവും അതിനോട് ചേര്‍ന്ന രണ്ടര ഏക്കറോളം വരുന്ന സ്ഥലവും ചേര്‍ത്ത്  ടൂറിസം പ്രോജക്റ്റ് രൂപകല്പന ചെയ്യുകയായിരുന്നു .  ചിറക്കുളത്തോട് ചേര്‍ന്ന ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ കലുങ്കുകള്‍ നിര്‍മ്മിച്ച് തോട് ആഴംകൂട്ടുന്ന പണികള്‍ക്കും തുടക്കം കുറിച്ചു. റോഡില്‍ ടൈല്‍സ് പാകുന്നതിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമുള്ള  പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി . ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ പാര്‍ക്ക്, വനിതാ ജിംനേഷ്യം തുടങ്ങിയവ പൂര്‍ത്തീകരിച്ചു. കുടുംബശ്രീ ഹോട്ടല്‍ നിര്‍മ്മാണവും  ഉടന്‍ ആരംഭിക്കും.




Post a Comment

0 Comments