Breaking...

9/recent/ticker-posts

Header Ads Widget

ലൈഫ് പദ്ധതി വഴി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം



കരൂര്‍ ഗ്രാമപഞ്ചായത്തില്‍  ലൈഫ് പദ്ധതി വഴി നിര്‍മാണം പൂര്‍ത്തിയാക്കിയ 50 വീടുകളുടെ താക്കോല്‍ദാനം നടന്നു. തോമസ് ചാഴിക്കാടന്‍ എംപി താക്കോല്‍ദാനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്മിഷന്‍ പദ്ധതി സംസ്ഥാനത്ത് വലിയഭവന വിപ്ലവമാണ് സൃഷ്ടിച്ചതെന്നും ഈ പദ്ധതി വഴി ഭവനരഹിതരായിരുന്ന പതിനായിരങ്ങള്‍ക്ക് സ്വന്തം സുരക്ഷിത വാസസ്ഥലം ഒരുക്കി നല്‍കിയതായും തോമസ് ചാഴികാടന്‍ എം.പി. പറഞ്ഞു. പുതിയ വീടുകളുടെ താക്കോല്‍ദാനത്തിനൊപ്പം 25 വീടുകള്‍ക്കായുള്ള അനുമതിപത്ര വിതരണവും എംപി നിര്‍വ്വഹിച്ചു.  യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമന്‍ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡണ്ട് ബെന്നി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ലാലിച്ചന്‍ ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി കെ.ബാബുരാജ്, ബി. ബിനീഷ് , ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരൂരില്‍ 134 വീടുകളാണ് ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ചത്.




Post a Comment

0 Comments