കെഴുവംകുളം ഗവ LP സ്‌കൂളിന്റെ 111 -ാം വാര്‍ഷികാഘോഷവും പഠനോത്സവവും നടന്നു. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് B അധ്യക്ഷനായിരുന്നു. സീനിയര്‍ അസിസ്റ്റന്റ് റീജമോള്‍ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത വിനോദ്, എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. AEO ഷൈല സെബാസ്റ്റ്യന്‍ LSS വിജയികള്‍ക്ക് പുരസ്‌കാരം നല്‍കി. BPC ഡോ ടെന്നി വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ രാജീവ് C , NSS HS ഹെഡ്മിസ്ടസ് മിനു പിള്ള ,അരുണ്‍ G നായര്‍, അദ്വൈത് മനോജ്, ശ്രുതി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ പഠനോത്സവവും, വിവിധ കലാപരിപാടികളുംനടന്നു.
0 Comments