തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള കോണ്‍ഗ്രസ് M അകലക്കുന്നം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലാ നേതൃസമ്മേളനം കാഞ്ഞിരമറ്റത്ത് നടന്നു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA ഉദ്ഘാടനം ചെയ്തു. ജനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതം ജനസംഖ്യാനുപാതികമായി കേരളത്തിന് ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളിലൂടെ തങ്ങള്‍ക്ക് അപ്രിയരായവരെ നിരന്തരം വേട്ടയാടുകയാണ്. ഫെഡറിലസത്തിന്റെ ഭാഗമായി വായ്പയെടുക്കലിനുള്ള അവകാശം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് അനുകൂലമായ നിലപാടാണ് കേരളത്തിലെ യു.ഡി.എഫും പുലര്‍ത്തുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഇടതുമുന്നണിയുടെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായായാണ് കേരളാ കോണ്‍ഗ്രസ് (എം) മേഖലാ നേതൃസമ്മേളനം നടന്നത്. മണ്ഡലം പ്രസിഡന്റ് ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ മാത്തുക്കുട്ടി ഞായര്‍കുളം, ഡാന്റീസ് കൂനാനിക്കല്‍ , നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടം, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സണ്ണി മാന്തറ, ജില്ലാ കമ്മറ്റിയംഗം ജേക്കബ് തോമസ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജിജോ വരിക്കമുണ്ട, സല്‍ജു ടോം, ബ്ലോക്കുപഞ്ചായത്തംഗം ബെറ്റി റോയി, പഞ്ചായത്തംഗം കെ.കെ. രഘു , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുന്‍ പഞ്ചായത്തംഗം സുനിജ രാജു , യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ട്രഷറര്‍ അനൂപ് കെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മറ്റിയംഗം ഷാജി പുലിതൂക്കില്‍, കര്‍ഷക യൂണിയന്‍ (എം) മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ കണ്ണമല, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments