സൗത്ത് ഫ്‌ളോറിഡയിലെ കേരള സമാജം 50 കുരുന്നുകള്‍ക്ക് കൈത്താങ്ങായി നടപ്പാക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാന്‍സര്‍ രോഗബാധിതരായ 50 കുട്ടികള്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. 50 കുട്ടികള്‍ക്കായി 5 ലക്ഷം രൂപയാണ് സഹായം നല്‍കിയത്. തെള്ളകം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ കാരിത്താസ് ആശുപത്രിയില്‍ നടന്ന സമ്മേളനം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ് അധ്യക്ഷനായിരുന്നു. അഡ്വ പ്രിന്‍സ് ലൂക്കോസ് ആമുഖ പ്രസംഗം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ മേഴ്‌സി ജോണ്‍, പഞ്ചായത്തംഗങ്ങളായ K.T ജയിംസ്, ആലീസ് ജോസഫ്, മനോജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗബാധിതരായ കുട്ടികള്‍ക്ക് മോന്‍സ് ജോസഫ് MLA സഹായധനം കൈമാറി. പ്രസിഡന്റ് ഷിബു ജോസഫ്, സെക്രട്ടറി നിബു പുത്തേട്ട്, ട്രഷറര്‍ ജറാള്‍ഡ് പെരെര, കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേരള സമാജം സൗത്ത് ഫ്േളാറിഡ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണവും ചികിത്സാ സഹായവുമടക്കമുള്ള സേവനങ്ങള്‍നല്‍കുന്നത്.
0 Comments