കിടങ്ങൂര്‍ ഗവ. LPG സ്‌കൂളിന്റെ 112-ാമത് വാര്‍ഷികാഘോഷം നടന്നു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം KG വിജയന്‍ അധ്യക്ഷനായിരുന്നു ജില്ലാപഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ അസിസ്റ്റന്റ് ലിന്‍സി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപിക സാലിമ്മ മാത്യുവിന് യാത്രയയപ്പ് നല്‍കി. ഏറ്റുമാനൂര്‍ AEO ശ്രീജ ഗോപാല്‍ പ്രശംസാഫലക സമര്‍പ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സനില്‍കുമാര്‍ PT എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. BPC രതീഷ് J ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, പഞ്ചായത്തംഗം ബോബി മാത്യു, ഹെഡ്മിസ്ടസ് ജിജി മാത്യു, PTA പ്രസിഡന്റ് അനീഷ് k, ആദിക് P, രാജേഷ് ,ആതിര S തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments