Breaking...

9/recent/ticker-posts

Header Ads Widget

സംഘര്‍ഷത്തില്‍ കഴുത്തില്‍ കത്തികൊണ്ട് ഒരാള്‍ക്ക് ഗുരുതര പരിക്ക്



ഈരാറ്റുപേട്ടയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ  കത്തി പ്രയോഗത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഈരാറ്റുപേട്ട വടക്കേക്കരയില്‍ ബാറിന് സമീപമാണ് വെള്ളിയാഴ്ചരാത്രി 10 മണിയോടെ സംഭവമുണ്ടായത്. കഴുത്തിന് മാരക പരിക്കേറ്റ  അടിമാലി മാങ്കുളം സ്വദേശി ജിജിലി (24)നെ പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ബാറിനുള്ളില്‍ വച്ചാണ് വാക്ക് തര്‍ക്കം ആരംഭിച്ചത്. പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന മീന്‍ കടയില്‍ നിന്നും കത്തി എടുത്ത് വീശുകയായിരുന്നു. കഴുത്തില്‍ കത്തികൊണ്ട് മാരക മുറിവേറ്റ ജിജില്‍  നിലത്ത് വീണു. ഇതുവഴി എത്തിയ പൂഞ്ഞാര്‍ സ്വദേശിയാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തി പിഎംസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മാര്‍സ്ലീവ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  സംഭവത്തില്‍ പ്രതി പിടിയില്‍ ഈരാറ്റുപേട്ട അണ്ണാമലപ്പറമ്പില്‍ അഫ്സല്‍ ചാണ്ടി പിടിയിലായി.  വീടിന് സമീപത്ത് നിന്നും രാത്രിയില്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. കഴുത്തില്‍ ഗുരുതര പരിക്കേറ്റ അടിമാലി സ്വദേശി ജിജില്‍ അപകട നില തരണം ചെയ്തു. അഫ്സലിന്റെ പേരില്‍ അടിപിടി കേസുകള്‍ നിലവിലുണ്ട്.




Post a Comment

0 Comments