Breaking...

9/recent/ticker-posts

Header Ads Widget

വ്യാഴാഴ്ച കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഒരാള്‍ പത്രിക സമര്‍പ്പിച്ചു



തെരഞ്ഞെടുപ് വിജ്ഞാപനം പ്രസിദ്ധീകരിച്ച്  നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ വ്യാഴാഴ്ച കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഒരാള്‍ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമന്‍ വി.എസ്. ആണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.ഏപ്രില്‍ നാലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍  വരണാധികാരിയായ ജില്ലാ കളക്ടറുടെ ഓഫീസിലോ  ഉപവരണാധികാരിയായ ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റില്‍ തന്നെയുള്ള ഓഫീസിലോ പത്രിക സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പുകമ്മിഷന്റെ സുവിധ മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വരണാധികാരി മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടു സമര്‍പ്പിക്കാനുള്ള സമയവും ഓണ്‍ലൈനായി അനുവദിച്ചുതരും.ഏപ്രില്‍ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രില്‍ എട്ടാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിവസം. ഏ/പ്രില്‍ 26നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനും.




Post a Comment

0 Comments