കോട്ടയം ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 9396 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആദ്യഘട്ട റാന്‍ഡമൈസേഷനിലൂടെ ജീവനക്കാരെ ജില്ലയിലെ ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. 2349 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും 4698 പോളിങ് ഓഫീസര്‍മാരെയും നിയോഗിച്ചു. കളക്ട്രേറ്റില്‍ നടന്ന ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ അജി ജേക്കബ് കുര്യന്‍, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ റോയി ജോസഫ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, പരിശീലനത്തിന്റെ നോഡല്‍ ഓഫീസര്‍ നിജു കുര്യന്‍ എന്നിവര്‍ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 3,4,5 തീയതികളിലായി നടക്കും.
0 Comments