Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കി.



കോട്ടയം അഗ്‌നിരക്ഷാ നിലയത്തിന്റെയും,  കാരാപ്പുഴയിലെ ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗാ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കി. അഗ്‌നിരക്ഷാ നിലയം കോട്ടയം യൂണിറ്റില്‍ നടന്ന പരിശീലന പരിപാടി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശിവകുമാര്‍ റ്റി.സി ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് യോഗ ജില്ലാ റിസോഴ്സ് പേഴ്സണ്‍ മേഴ്സി തോമസ് അധ്യക്ഷയായിരുന്നു.സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ തേജസ്സ്, ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.. ഫയര്‍ ഓഫീസര്‍ സുവിന്‍ എസ്.എസ് ക്ലാസിന് നേതൃത്വം നല്‍കി.സ്റ്റേഷന്‍ ഓഫീസര്‍ വിഷ്ണു മധു, സ്പോട്സ് യോഗ ജില്ലാ റിസോഴ്സ് പേഴ്സണ്‍ ശ്യാമള എം.എന്‍ തുടങ്ങിയവര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments