Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.



പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. പോലീസ് സേനാംഗങ്ങളും, കേന്ദ്രസേനയും  സംയുക്തമായാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.  രാവിലെ കുമരകത്തും വൈകുന്നേരം കോട്ടയം നഗരത്തിലുമായാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. കേന്ദ്രസേന ഉള്‍പ്പെടെ അഞ്ച് പ്ലാറ്റൂണുകളിലായി നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും, വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് ഉണ്ടായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.




Post a Comment

0 Comments