കെ.പി.എം.എസ് ഏറ്റുമാനൂര്‍ യൂണിയന്‍ സമ്മേളനം എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് മിനി ഷാജി പതാക ഉയര്‍ത്തി. സമ്മേളന ഉദ്ഘാടനം കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഖില്‍ കെ ദാമോദരന്‍ നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍ വിനോദ് കുമാര്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് സുധീഷ് റ്റി ഗോപിനാഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിയന്‍ കമ്മിറ്റി അംഗം കൃഷ്ണന്‍ കാളികാവ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രഭു രാജു , സെക്രട്ടറി ഇ.കെ തങ്കപ്പന്‍ , ഖജാന്‍ജി കെ.എസ് കൃഷ്ണകുമാര്‍, ഷാജിമോന്‍ സി.ഡി തുടങ്ങിയവര്‍ പ്രസംഗിച്ചു. നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായ യൂണിയന്‍ വൈസ് പ്രസിഡന്റ് സുധീഷ് ടി ഗോപിനാഥിനെയും, ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കു ചേര്‍ന്ന ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റില്‍ സീനിയര്‍ ടെക്‌നീഷ്യനായ കെപിഎംഎസ് ഏറ്റുമാനൂര്‍ യൂണിയന്‍ അംഗo ഷാജിമോന്‍ CD എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
0 Comments