Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍.



സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്.  100 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം. ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാന്‍ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈദ്യുതി ക്ഷാമം, സാമ്പത്തിക ബാധ്യത അടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി. നിലവില്‍ ഉയര്‍ന്ന വില കൊടുത്താണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്.  ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ ഇത് ബാധ്യതയായി മാറുമെന്ന ആശങ്കയിലാണ് കെഎസ്ഇബി. ഈ പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ കരുതല്‍ വേണമെന്ന നിര്‍ദേശവും കെഎസ്ഇബി നല്‍കിയിട്ടുണ്ട്.




Post a Comment

0 Comments