MC റോഡില്‍ കുറവിലങ്ങാട് കാളികാവിനു സമീപം KSRTC ബസ്സും, കാറും തമ്മില്‍ കൂട്ടിയിടിച്ചു. എതിര്‍ദിശയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസ്സിനു പിന്നിലെ ടയറില്‍ ഇടിച്ചു. കാറിടിച്ചതോടെ ടയര്‍ ഊരിത്തെറിച്ച് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു. അപകടത്തില്‍ 37 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലും തെള്ളകത്തെ സ്വകാര്യ ആശുപതികളിലും പ്രവേശിപ്പിച്ചു. ബസ് യാത്രികരായ 35 പേര്‍ക്കും കാര്‍ യാത്രികരായ 2 പേര്‍ക്കുമാണ് പരിക്കേറ്റത്. രാവിലെ 11.30 യോടെയാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പൊയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . തിരുവനന്തപുത്തുനിന്നും മൂന്നാറിലേക്കു പോകുകയായിരുന്ന KSRTC സൂപ്പര്‍ ഫാസ്റ്റ് ബസ്സാണ് അപകടത്തില്‍പെട്ടത് . അപകടത്തെ തുടര്‍ന്ന് MC റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
0 Comments