കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദ്രം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം ആചരിച്ചു. ലൈസമ്മ പുളിങ്കാട് അധ്യക്ഷത വഹിച്ചു. താലുക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് Dr. സിന്ധുമോള്‍ ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. Dr. ജിസ് സെബാസ്റ്റ്യന്‍ കുമ്പളത്ത് മുഖ്യ പ്രഭാഷണം നടത്തി. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റി പ്രതിനിധി പ്രൊഫ. K.P. ജോസഫ് കടുകപ്പിള്ളി വനിതകളും ഭരണഘടന നിയമ പരിരക്ഷയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്തു മെമ്പര്‍ സാജു വെട്ടത്തേട്ട്, ചിന്നമ്മ ജോസഫ് കുമ്പളത്, ജോയി വെള്ളാമ്പായില്‍, ലൈബ്രറി പ്രസിഡന്റ് അബ്രാഹം ജോസഫ് ആയിരാറ്റിപ്പടവില്‍, ബെന്നി വള്ളോപ്പിള്ളില്‍ എന്നിവര്‍ / മികച്ച വനിതാ കര്‍ഷക ജോളി പാലക്കിയിലിനെ ആദരിച്ചു.
0 Comments