പാലാ ഗ്വാഡലൂപ്പേ മാതാ പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് കുരിശിന്റെ വഴിയും ഊട്ടുനേര്‍ച്ചയും നടന്നു. മാര്‍ച്ച് 10ന് കൊടിയേറി ആരംഭിച്ച തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് പ്രധാന തിരുനാള്‍ ദിനമായ ചൊവ്വാഴ്ച നടന്ന കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികള്‍ പങ്കു ചേര്‍ന്നു. ആഘോഷമായ തിരുന്നാള്‍ സമൂഹബലിക്ക് ഫാദര്‍ ഫ്രാന്‍സിസ് പത്രോസ് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. ദിവ്യ കാരുണ്യ ആശീര്‍വാദവും കൊടിയിറക്കും നടന്നു. ഊട്ടു നേര്‍ച്ചയോടെ തിരുനാളാഘോഷം സമാപിച്ചു.വികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments