Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍



കോട്ടയം പര്‍ലമെന്റ് മണ്ഡലത്തിലെ LDF സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളുടെ ഭാഗമായി പാലായില്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ്  കണ്‍വന്‍ഷന്‍ നടന്നു. മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും മുട്ടുമടക്കാതെ കോടതിയില്‍ പോയി അര്‍ഹതപ്പെട്ടത് പിടിച്ചു വാങ്ങാന്‍ കേരളത്തിനു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.  മതേതര കാഴ്ചപ്പാട് തകരുന്ന സ്ഥിതിയാണ് ഇപ്പോള്‍  കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുമൂലം ഉണ്ടാകുന്നത്. സിഎഎ നടപ്പാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. ഭരണഘടനയുടെ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരായ താക്കീതായി ലോക്സഭ തെരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയൊരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമോയെന്ന് തീരുമാനിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇനി നടക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു.  ആഗോള വിപണിയിലെ റബര്‍ വില കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം മുന്‍നിര്‍ത്തിയാണ് ഇത്തവണ വോട്ടു ചോദിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പറഞ്ഞു. 4100 കോടി രൂപയുടെ വികസനം കോട്ടയത്ത് കൊണ്ടുവരാനായെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍  സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.  സിപിഎം ജില്ലാ സെക്രട്ടറി എവി റസല്‍,  എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊ. ലോപ്പസ് മാത്യു, ഡോ. ഷാജി കടമല, അഡ്വ. വികെ സന്തോഷ്‌കുമാര്‍, കെ അനില്‍ കുമാര്‍, ഷാജു തുരുത്തേല്‍, എംടി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments