പാലായില്‍ ലയണ്‍സ് ഡിസ്ട്രിക്ട് 318 B യുടെ ആഭിമുഖ്യത്തില്‍ ഹോം ഫോര്‍ ഹോംലെസ് പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കിയ വീടിന്റെ വെഞ്ചരിപ്പ് കര്‍മം പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. വീടിന്റെ താക്കോല്‍ദാനം ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ വെങ്കിടാചലം നിര്‍വഹിച്ചു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ട്രഷററും പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണറുമായ ഡോക്ടര്‍ സണ്ണി വി സക്കറിയ അധ്യക്ഷനായിരുന്നു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ മുഖ്യപ്രഭാഷണം നടത്തി. ഹോം ഫോര്‍ ഹോംലസ് ചെയര്‍മാനും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ആന്റോ ജോസ് പടിഞ്ഞാറെക്കര , പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാഗി ജോസ്, തോമസുകുട്ടി ആനിത്തോട്ടം, ഡിസ്ട്രിക്ട് സെക്രട്ടറി സിബി പ്ലാത്തോട്ടം, PRO ആര്‍ മനോജ്, അഡ്വക്കേറ്റ് രമണന്‍ നായര്‍, ബി ഹരിദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ലയണ്‍ 318 B യുടെ റീജിയന്‍ 14 ല്‍ നിന്നുള്ള അനീഷ് കോശി, ഷിബി എം തമ്പി എന്നിവരാണ് കാരുണ്യ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയത്.
0 Comments