Breaking...

9/recent/ticker-posts

Header Ads Widget

ലിസമ്മ മത്തച്ചന്‍ രാമപുരം പഞ്ചായത്ത് പ്രസിഡന്റ്



രാമപുരം പഞ്ചായത്ത്  പ്രസിഡന്റായി ലിസമ്മ മത്തച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ 4-ാം വാര്‍ഡായ മുല്ലമറ്റത്തെ പ്രതിനിധീകരിക്കുന്ന മെമ്പറാണ്  ലിസമ്മ മത്തച്ചന്‍. കൂറുമാറി പഞ്ചായത്ത് പ്രസിഡന്റായ ഷൈനി സന്തോഷിനെ  തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയതിനെത്തുടര്‍ന്നാണ്  രാമപുരം പഞ്ചായത്തില്‍ പുതിയ പ്രസിഡന്റ്  തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിനും, എല്‍.ഡി.എഫിനും 7 അംഗങ്ങള്‍ വീതമാണ് ഉള്ളത്. ബി.ജെ.പി ക്ക് 3 അംഗങ്ങളും. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.എന്‍. അമ്മിണിക്കും, യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ലിസമ്മ മത്തച്ചനും വോട്ടുകള്‍ തുല്യമായി വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ലിസമ്മയെ തെരഞ്ഞെടുത്തത്.  ബി.ജെ.പി.യിലെ കവിത മനോജിന് 3 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് പ്രതിനിധിയായി വിജയിച്ച ഷൈനി സന്തോഷ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രസിഡന്റായതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്.




Post a Comment

0 Comments