കോട്ടയം ജനറല്‍ ആശുപത്രിയില്‍ ENT വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കേള്‍വി ദിനാചരണം നടത്തി. 'ചിന്താഗതികള്‍ക്ക് മാറ്റം കുറിക്കാം, ചെവിയുടെയും കേള്‍വിയുടെയും പരിചരണം എല്ലാവര്‍ക്കും യാഥാര്‍ത്ഥ്യമാക്കാം ' എന്ന വിഷയത്തെ അധികരിച്ച് ബോധവല്‍ക്കരണ പരിപാടി നടന്നു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി ഉദ്ഘാടനം ചെയ്തു. ഡോ. റോജസ് അദ്ധ്യക്ഷത വഹിച്ചു. ENT ഡിപ്പാര്‍ട്ട്‌മെന്റ് മേലധികാരി ഡോ. G.V. നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രി വികസന സമിതി അംഗം PK ആനന്ദക്കുട്ടന്‍, ഡോ. ശശിലേഖ , ഓഡിയോളജിസ്റ്റ് വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
0 Comments