കനത്ത വേനല്‍ ചൂടിനിടയില്‍ രൂപപ്പെട്ട മണല്‍ ചുഴലി ആശങ്കയുണര്‍ത്തുന്ന കാഴ്ചയായി. മണലുങ്കല്‍ സെയ്ന്റ് അലോഷ്യസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വലിയ ശബ്ദത്തോടെ ചുഴലി രൂപപ്പെട്ടത്. ടൊര്‍ണാഡോയ്ക്ക് സമാനമായി മീറ്ററുകളോളം ഉയരത്തില്‍ മണല്‍ ചുഴലി ഉയര്‍ന്നത് വിദ്യാര്‍ത്ഥികളില്‍ പരിഭ്രാന്തി പരത്തി. അല്‍പ സമയത്തിനുള്ളില്‍ത്തന്നെ അത്ഭുത പ്രതിഭാസം അവസാനിച്ചു. കനത്ത ചൂടിനൊപ്പം മണല്‍ ചുഴലി ഉയര്‍ന്നപ്പോള്‍ എങ്ങിനെയാണ് ഇത്തരം സംഭവങ്ങളുണ്ടാവുന്ന തെന്ന ചോദ്യമാണ് കുട്ടികള്‍ ഉയര്‍ത്തിയത്.
0 Comments