Breaking...

9/recent/ticker-posts

Header Ads Widget

കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെയെത്തിച്ച് മണലുങ്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി



കളഞ്ഞു കിട്ടിയ പണം പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ ഉടമസ്ഥന് തിരികെയെത്തിച്ച് മണലുങ്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. റോഡില്‍ കിടന്നു കിട്ടിയ പതിനായിരത്തോളം രൂപ കുട്ടികള്‍ പഞ്ചായത്തംഗത്തെ ഏല്‍പിക്കുകയായിരുന്നു. മണലുങ്കല്‍  ഹൈസ്‌കൂളിലെയും LP സ്‌കൂളിലെയും വിദ്യാര്‍ത്ഥികളായ മാര്‍ട്ടിന്‍ തോമസ്, മരിയ തോമസ്, അശ്വന്‍ ഷാജി, അമൃത ഷാജി, അഡോണ്‍ ജോയി, ആരോണ്‍ ജോയി എന്നിവരാണ് കളഞ്ഞു കിട്ടിയ പണം സുരക്ഷിതമായി ഏല്‍പിച്ചത്. കുട്ടികളുടെ സത്യസന്ധതയെ അകലക്കുന്നം പഞ്ചായത്തും സ്‌കൂള്‍ അധികാരികളും അനുമോദിച്ചു.




Post a Comment

0 Comments