57കാരന്റെ മൂക്കില്‍ കയറിയ കുളയട്ടപോലെ തോന്നിക്കുന്ന ജീവിയെ പുറത്തെടുത്തു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടര്‍മാരാണ് ജീവിയെ പുറത്തെടുത്തത്. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ.അഖില്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളില്‍ ജീവിയെ കണ്ടെത്തിയത്. തുടര്‍ന്നു ഈ ജീവിയെ ജീവനോടെ തന്നെ പുറത്തെടുത്തു. മുണ്ടക്കയം പെരുവന്താനത്ത് ജോലി ചെയ്തിരുന്ന 57കാരന്‍ മലഞ്ചെരുവില്‍ നിന്നു വെള്ളം കൈകളില്‍ കോരിയെടുത്തു പല തവണ മുഖം കഴുകിയിരുന്നതായി പറഞ്ഞു. ഈ സമയത്ത് ജീവി മൂക്കിനുള്ളില്‍ കയറിയാതാകാമെന്നു കരുതപ്പെടുന്നു.
0 Comments