Breaking...

9/recent/ticker-posts

Header Ads Widget

യോഗാ നാട്യം ശ്രദ്ധയാകര്‍ഷിക്കുന്നു.



യോഗാ പരിശീലനത്തോടൊപ്പം നാട്യ മുദ്രകള്‍ കൂടി സമന്വയിപ്പിക്കുന്ന യോഗാ നാട്യം ശ്രദ്ധയാകര്‍ഷിക്കുന്നു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. ആര്യാ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള യോഗാ ക്‌ളബ്ബാണ് യോഗാ നാട്യം അവതരിപ്പിക്കുന്നത് . യോഗാ നാട്യം എന്ന നൃത്തശില്പം ഇതിനോടകം നിരവധി വേദികളില്‍ അവതരിപ്പിച്ചു. മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യോഗാ ക്ലബ്ബ് യോഗ പരിശീലനത്തോടൊപ്പമാണ് യോഗാ നാട്യവും ആരംഭിച്ചത്. യോഗാ പരിശീലനത്തിന്റെ പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21-ന്  അവതരിപ്പിച്ച യോഗ നാട്യം , തുടര്‍ന്ന് പല ഉത്സവ വേദികളിലും അവതരിപ്പിച്ച്  മുന്നേറുകയായിരുന്നു. ചേറാടിക്കാവിലെ യോഗനാട്യ അവതരണം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.  മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവത്തിലും വിവിധ സ്‌കൂളുകളിലും ഉത്സവ വേദികളിലും യോഗനാട്യ അവതരണത്തിന്  മികച്ച പ്രതികരണമാണ് ലഭിച്ചത്... പതിനാറോളം അംഗങ്ങളുള്‍പ്പെട്ട  ടീമാണ് പരിപാടികളില്‍ പങ്കു ചേര്‍ന്നത്. സൂര്യ നമസ്‌ക്കാരം മുതല്‍ ശവാസനം വരെയുള്ള വിവിധ യോഗാസന മുറകള്‍ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ക്‌ളാസിക്കല്‍ നൃത്ത ശില്പമാക്കി അവതരിപ്പിക്കുന്നവരില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരും സ്ത്രീകളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്.  കൂടാതെ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഉഷ രാജു,  മെമ്പര്‍മാരായ നിര്‍മ്മല ദിവാകരന്‍ , സലിമോള്‍ ബെന്നി തുടങ്ങിയവരും പങ്കുചേരുന്നു. ആണ്ടൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ഹെല്‍ത്ത് & വെല്‍നെസ് സെന്റര്‍, പൈക്കാട്, നെല്ലിത്താനത്തുമല, പാലക്കാട്ടുമല, പരതേപ്പതി എന്നിവിടങ്ങളിലായി നൂറോളം പേര്‍ യോഗ പരിശീലിക്കുന്നുണ്ട്. പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുടെയും ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെയും പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും ഇതിന്റെ പിന്നിലുണ്ട്. മികച്ച സേവനവും ക്രമീകരണങ്ങളും സൗകര്യങ്ങളും പ്രവര്‍ത്തന മികവും ഉള്‍പ്പടെയുള്ള നിരവധി മാനദണ്ഡങ്ങള്‍ പാലിച്ച്  ഈയിടെ ദേശീയ അംഗീകാരമായ NABH അക്രെഡിറ്റേഷന്‍ കൂടി  ആരോഗ്യ മന്ത്രിയില്‍ നിന്ന് ലഭിച്ചതോടെ സൈക്യാട്രി ഉള്‍പ്പടെ മൂന്നു ഡോക്ടര്‍മാരുടെ സേവനം ഈ സര്‍ക്കാര്‍ ആശുപത്രിയില്‍  ലഭ്യമാക്കിയിട്ടുണ്ട്.




Post a Comment

0 Comments