Breaking...

9/recent/ticker-posts

Header Ads Widget

അശാസ്ത്രീയമായ വണ്‍വെ ട്രാഫിക് പരിഷ്‌കാരം പുനപരിശോധിക്കണമെന്ന് നഗരസഭാംഗം ബിനു പുളിക്കക്കണ്ടം



പാലാ കോട്ടയം റൂട്ടില്‍ പുലിയന്നൂര്‍ ഭാഗത്ത് ഏര്‍പ്പെടുത്തിയ അശാസ്ത്രീയമായ വണ്‍വെ ട്രാഫിക് പരിഷ്‌കാരം പുനപരിശോധിക്കണമെന്ന് നഗരസഭാംഗം ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു.  തുടര്‍ച്ചയായി  ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്ന പേരിലാണ്  വണ്‍വേ  ട്രാഫിക് പരിഷ്‌കാരം  ഏര്‍പ്പെടുത്തിയത്.  അപകടങ്ങള്‍ തുടര്‍കഥയായിട്ടും ശാശ്വത പരിഹാരത്തിന് ശ്രമിക്കാതെ കൂടിയാലോചനകളില്ലാതെ  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അശാസ്ത്രിയ ട്രാഫിക് പരിഷ്‌കാരം  മരിയന്‍ സെന്റര്‍ ജഗ്ഷനില്‍ ജനജീവിതം താളം തെറ്റിച്ചിരിക്കുകയാണെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു..   മരിയന്‍ സെന്റര്‍ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനങ്ങളെയും ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളെയും ഈ അപരിഷ്‌കൃത നടപടി ബാധിച്ചിരിക്കുകയാണ്.  ഹോസ്പിറ്റലില്‍ വരുന്ന രോഗികള്‍.. ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ദുരിതമാവുകയാണ് നടപടി. മരിയന്‍ സെന്റര്‍ ഹോസ്പിറ്റല്‍ അധികൃതരുടെ ആശങ്കയ്ക്ക്  അടിസ്ഥാനമുണ്ടെന്നും ഹോസ്പിറ്റലിനെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയവരാണ് ഈ തെറ്റായ തീരുമാനത്തിന് കൂട്ടുനിന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല എന്നും ബിനു ചുണ്ടിക്കാട്ടി. ട്രാഫിക് കമ്മിറ്റിയുടെ പേരില്‍ ചിലര്‍ ചേര്‍ന്നെടുത്ത ഈ തീരുമാനം പുന:പരിശോധിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാസ്ത്രീയ ശ്വാശ്വത പരിഹാരം ഉണ്ടാക്കണം..ഇതിനായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കളക്ടര്‍, RDO ഉള്‍പ്പെടെയുള്ള  അധികാരികള്‍ക്ക് പരാതി നല്‍കിയതായും ബിനു അറിയിച്ചു.




Post a Comment

0 Comments