Breaking...

9/recent/ticker-posts

Header Ads Widget

ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിലേക്ക് അഞ്ച് അത്യാധുനിക വെന്റിലേറ്ററുകള്‍ കൂടി ലഭിച്ചു.



കോട്ടയം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിലേക്ക് അഞ്ച് അത്യാധുനിക വെന്റിലേറ്ററുകള്‍ കൂടി ലഭിച്ചു. തോമസ് ചാഴികാടന്‍ MP യുടെ ശ്രമഫലമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ് 68 ലക്ഷം രൂപ വിലമതിക്കുന്ന വെന്റിലേറ്ററുകള്‍  നല്‍കിയിരിക്കുന്നത്. വെന്റിലേറ്ററുകള്‍ കൈമാറുന്ന ചടങ്ങ് തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ സേവന സന്നദ്ധരായ ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതാണ് ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയെന്ന് എം.പി പറഞ്ഞു.  മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി.കെ. ജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ്.ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങിയത്. ജനപ്രതിനിധികള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്ുകളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments