Breaking...

9/recent/ticker-posts

Header Ads Widget

നിര്‍മ്മാണം പൂര്‍ത്തികരിച്ച 45 വീടുകളുടെ താക്കോല്‍ ദാനം നടന്നു.



മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തികരിച്ച 45 വീടുകളുടെ താക്കോല്‍ ദാനം നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അദ്ധ്യക്ഷനായിരുന്നു. വയോജനങ്ങള്‍ക്കുള്ള ഹിയറിംഗ് എയ്ഡിന്റെ വിതരണവും എം.പി നിര്‍വ്വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കല്‍, ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ല ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ ഷെറഫ് പി. ഹംസ, വിഇഒ മാരായ സുഷ ഹരി, സതീഷ് കെ.കെ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഞ്ജു ട്രീസ, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീലത  ഹരിദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments