Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരണമടഞ്ഞു.



ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും  മരണമടഞ്ഞു.ഏറ്റുമാനൂര്‍ കാരിത്താസ് മേല്‍പ്പാലത്തിന് സമീപം രാവിലെ 10.50ഓടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരായ അമ്മയും, അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ പോലീസും, ആര്‍പിഎഫും ചേര്‍ന്ന് മേല്‍ നടപടികള്‍ / സ്വീകരിച്ചു. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




Post a Comment

0 Comments