വനിതാ ദിനത്തോട് അനുബന്ധിച്ചു മുതിര്‍ന്ന ജീവനക്കാരിക്ക് മുത്തോലി പഞ്ചായത്തിന്റെ ആദരം. 46 വര്‍ഷത്തോളമായി പഞ്ചായത്തിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായി ജോലി ചെയ്തു വരുന്ന മേരിയമ്മയെയാണ് ആദരിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം മേരി ചേച്ചിക്ക് മധുരം പകര്‍ന്നു. മെമ്പര്‍മാരായ ഷീബ റാണി, ശ്രീജയ എം പി, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ബി മറ്റം,ഓഫീസിലെ വനിതാ ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
0 Comments