Breaking...

9/recent/ticker-posts

Header Ads Widget

എം.വി.ഐ.പി കനാലിലൂടെ മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് ദുരിതമാകുന്നു



എം.വി.ഐ.പി കനാലിലൂടെ  മാലിന്യങ്ങളും ലോഡ് കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളും ഒഴുകിയെത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായി ആക്ഷേപം.  കനാലിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിറയുകയാണ്. നൂറുകണക്കിനാളുകള്‍ കുളിക്കുന്നതിനും അലക്കുന്നതിനും കൃഷി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനും  പലരും കുടിവെള്ളത്തിനായും  ഉപയോഗിക്കുന്നതുമായ കനാല്‍ വെള്ളത്തിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം വെള്ളം തുറന്ന് വിട്ട ഞീഴൂര്‍ - കൂവേലി - കാപ്പുന്തല കനാലിന്റെ വിവിധ പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്.  ലോഡ് കണക്കിന് മാലിന്യങ്ങളാണ് കനാലില്‍ നിറയുന്നത്. വീടുകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ നിറച്ച് കനാലിലേക്കു വലിച്ചെറിയുന്നതായും പരാതി ഉയരുന്നു. പലരും  ചത്ത പട്ടി, പൂച്ച, പക്ഷികള്‍ എന്നിവയെയും കനാലിലേക്കാണ് തള്ളുന്നത.  കനാലിലെ വെള്ളം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ ഇതൊന്നും അറിയുന്നില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും രോഗവ്യാപനത്തിനും ഇതു  വഴിവയ്ക്കുമെന്ന മുന്നറിയിപ്പും ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവര്‍  നല്‍കുന്നു. കാട് മൂടിയും മാലിന്യങ്ങള്‍ നിറഞ്ഞുമിരിക്കുന്ന കനാലുകള്‍ വൃത്തിയാക്കാതെയാണ് എംവിഐപി അധികൃതര്‍ വെള്ളം തുറന്ന് വിട്ടിരിക്കുന്നത്. ജലലഭ്യതയ്ക്കൊപ്പം കനാല്‍ ശുചികരണവും അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments