Breaking...

9/recent/ticker-posts

Header Ads Widget

ആക്രി സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിനികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു



വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങള്‍   മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിനികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശിനികളായ പൊന്നമ്മാള്‍ ശെല്‍വം (49), അഞ്ജലി.എം (35), നാഗജ്യോതി(22), തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ചിത്ര (28) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം ആനിക്കാട് ഭാഗത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറി അടുക്കള വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പഴയ കുക്കറുകളും, ഫാനും, ഓട്ടുവിളക്കും, അലുമിനിയം പാത്രങ്ങളും, വയറുകളും മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരില്‍നിന്ന് മോഷണമുതല്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്.ഓ മനോജ് കെ.എനിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments