കൊഴുവനാല്‍ പഞ്ചായത്തിലെ നവീകരിച്ച നരിവേലി - അറയ്ക്കല്‍ റോഡ് ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. മാണി സി കാപ്പന്‍ M LA യുടെ ADS ഫണ്ട് വിനിയോഗിച്ചാണ് റീ ടാറിംഗും കോണ്‍ക്രീറ്റിംഗും നടത്തിയത്. നരിവേലി ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി ജോസഫ് പൊയ്കയില്‍, വാര്‍ഡ് മെമ്പര്‍മാരായ മെര്‍ലി ജെയിംസ് , ആലീസ് ജോയി , ആനിസ് കുര്യന്‍, കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് P മറ്റം, ജെയിംസ് കോയിപ്രാ, സെബാസ്റ്റ്യന്‍ പുള്ളോലി, പി.ഡി ജോസഫ്, റോയി തെക്കേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments