Breaking...

9/recent/ticker-posts

Header Ads Widget

നേച്ചേഴ്സ് ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.



ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംരംഭം നേച്ചേഴ്സ്  ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍  ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് എന്നതാണ്  കിയോസ്‌കിന്റെ ലക്ഷ്യം.  ഇടമറ്റം കുന്നേമുറി പാലത്തിനു സമീപം നടന്ന ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് അംഗം ജോസ്‌കുട്ടി അമ്പലമറ്റത്തില്‍  അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍ വേരനാനിക്കല്‍ ആദ്യ വില്‍പന നടത്തി. ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസി ജോസ്, എന്‍.എം. ബിജു, സോബി സേവിയര്‍, സുധാ ഷാജി, ബീന ടോമി, റെജി മാത്യു, രാഹുല്‍ ജി. കൃഷ്ണന്‍, അനുമോള്‍ മാത്യു, എല്‍സമ്മ ജോര്‍ജുകുട്ടി, കുടുംബശ്രീ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ ശിവപ്രസാദ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സിന്ധു പ്രദീപ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ പ്രതിഭാ ജോണ്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments