Breaking...

9/recent/ticker-posts

Header Ads Widget

എന്‍ജിഒ അസോസിയേഷന്‍ പാലാ സബ് ട്രഷറിക്ക് മുന്നില്‍ അവകാശ ചങ്ങല സംഘടിപ്പിച്ചു.



സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും നിഷേധിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് എന്‍ജിഒ  അസോസിയേഷന്‍ മീനച്ചില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ സബ് ട്രഷറിക്ക് മുന്നില്‍ അവകാശ ചങ്ങല സംഘടിപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടന്നു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി.പി ബോബിന്‍ പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.  അസോസിയേഷന്‍ സെക്രട്ടറിയേറ്റംഗം ടി.കെ ജയപ്രകാശ്, എസ്ജിഒയു സംസ്ഥാന വൈസ് പ്രസിഡണ്ട് അസര്‍ എം.എ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ശ്യാം രാജ്, കെഎസ്എസ്പിഎ പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി മൈക്കിള്‍, കെഎംസിഎസ്എ  സംസ്ഥാന കമ്മിറ്റിയംഗം രാഹുല്‍ ജി നാഥ്, എന്‍ജിഒ അസോസിയേഷന്‍ മീനച്ചില്‍ ബ്രാഞ്ച് പ്രസിഡണ്ട് മനോജ് കുമാര്‍ പല്ലാട്ട്, ബ്രാഞ്ച് സെക്രട്ടറി രാജേഷ് വി.ജി, കാഞ്ഞിരപ്പള്ളി ബ്രാഞ്ച് സെക്രട്ടറി നിതിന്‍, സജിമോന്‍ എം.എസ്, ഡെന്നി ജോര്‍ജ്, ബൈജു പി വി, അനൂബ് ജോയ്, ബിനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.





Post a Comment

0 Comments