ഞീഴൂരിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മാവേലി സ്റ്റോര്‍ ആക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. കേരള കോണ്‍ഗ്രസ് ഞീഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞീഴൂര്‍ സപ്ലൈകോ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സമരം നടത്തി. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, മാവേലി സ്റ്റോര്‍ ആക്കാനുള്ള നീക്കം അവസാനിപ്പിക്കുക, സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള കോണ്‍ഗ്രസ് ഞീഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് നേതാവ് ബോബന്‍ മഞ്ഞളാമല അധ്യക്ഷനായിരുന്നു.കേരള കോണ്‍ഗ്രസ് ഉനതാധികാരസമിതി അംഗം തോമസ് കണ്ണന്തറ മുഖ്യ പ്രഭാഷണം നടത്തി.സാജു മഞ്ഞാലില്‍, ജോണിച്ചന്‍ പൂമരം, മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments