മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍ രാജിവച്ചു. സി.പി ചന്ദ്രന്‍ നായരുടെയും 13 അംഗ ഭരണ സമിതിയുടെ യും രാജി NSS ഹെഡ് ഓഫീസില്‍ നിന്നും ആവശ്യപ്പടുകയായിരുന്നു. കഴിഞ്ഞ ദിവസം LDF പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ പങ്കെടുത്ത CP ചന്ദ്രന്‍ നായര്‍ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ദീപപ്രകാശനം നടത്തിയിരുന്നു. LDF യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് പങ്കെടുത്തതില്‍ NSS നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും പെരുന്നയിലെ ഹെഡ് ഓഫീസിലേക്ക് CP ചന്ദ്രന്‍ നായരെയും കമ്മറ്റി അംഗങ്ങളെയും വിളിച്ചുവരുത്തി സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. NSS ന്റെ സമദൂര സിദ്ധാന്തത്തിനു വിരുദ്ധമായി LDF നെ പിന്തുണച്ചതാണ് NSS ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇടപെട്ട് യൂണിയന്‍ ഭാരവാഹികളെ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചത്. 13 അംഗ ഭരണ സമിതിയിലെ CP ചന്ദ്രന്‍ നായര്‍ ഒഴികെയുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി വൈസ് പ്രസിഡന്റായിരുന്ന PS ഷാജികുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയ്ക്ക് ഭരണച്ചുമതല നല്‍കിയിട്ടുണ്ട്. LDF തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ മീനച്ചില്‍ താലൂക്ക് കമ്മറ്റി യ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും ദീര്‍ഘ കാലമായി യൂണിയന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന CP ചന്ദ്രന്‍ നായരെ സ്ഥാനത്തു നിന്നും ഒഴിവാക്കുകയും ചെയ്ത നടപടി രാഷ്ട്രീയരംഗത്ത് ചര്‍ച്ചാവിഷയമാവുകയാണ്.
0 Comments