പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഇന്റര്‍പോള്‍ ഷാര്‍ജയില്‍ നിന്നും പിടികൂടി. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു . തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടില്‍ യാഹ്യാ ഖാന്‍ (43) എന്നയാളെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ 2008 ല്‍ പാലായില്‍ വച്ച് മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വീടുകള്‍ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന ഇയാള്‍ പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും, വീട്ടില്‍ തനിച്ചായിരുന്ന മാനസിക വൈകല്യം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിയില്‍ നിന്നും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനുവേണ്ടി എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ണൂര്‍, മലപ്പുറം എന്നീ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് യാഹ്യാ ഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പഴുതടച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോള്‍ 2024 ജനുവരിയില്‍ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ഷാര്‍ജയില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിമാന മാര്‍ഗ്ഗം ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടി കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. പാലാ ഡിവൈഎസ്പി സദന്‍ കെ, പാലാ സ്റ്റേഷന്‍ എസ്.ഐ ബിനു വി.എല്‍, എസ്.ഐ ബിജു കുമാര്‍( ഇന്റര്‍ പോള്‍ ലെയ്‌സണ്‍ ഓഫീസര്‍ ) എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
0 Comments